ലണ്ടന്‍: ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി ഡീപ് മൈന്‍ഡ്’ കണക്ക് പരീക്ഷയില്‍ തോറ്റു. യുകെയിലെ 16 വയസ്സുളള കുട്ടികള്‍ക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി പരാജയം സമ്മതിച്ചത്. പരീക്ഷയ്ക്ക് വേണ്ടി കൃത്രിമ ബുദ്ധിയെ ഇതിന്റെ നിര്‍മ്മാതാക്കള്‍ ആവശ്യമായ വിവരങ്ങള്‍ എല്ലാം പഠിപ്പിച്ചിരുന്നെങ്കിലും പരാജയം നേരിടുകയായിരുന്നു.
40 ചോദ്യങ്ങളുള്ള പരീക്ഷയില്‍ 14 ഉത്തരങ്ങള്‍ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. എന്നാല്‍ കൃത്രിമ ബുദ്ധിയുടെ ദയനീയ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യര്‍ ചെയ്യുന്ന എല്ലാ ജോലികളും എഐ ഉപയോഗിച്ച് ചെയ്യാം എന്ന വാദത്തിന് വന്‍ തിരിച്ചടിയാണ് പുതിയ സംഭവം എന്നാണ് വിലയിരുത്തല്‍.
പരീക്ഷയെ നേരിടാന്‍ ഡീപ് മൈന്‍ഡിനു വേണ്ട അല്‍ഗോരിതം തയാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യങ്ങളിലെ ചില ചിഹ്നങ്ങള്‍, വാക്കുകള്‍, സംഖ്യകള്‍ എന്നിവ മനസ്സിലാക്കാന്‍ പോലും ഡീപ് മൈന്‍ഡിനു സാധിച്ചില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. എല്ലാ ഗണിത പ്രശ്‌നങ്ങളും യന്ത്രത്താല്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും, അതിന് നൈസര്‍ഗിക ബുദ്ധി തന്നെ പ്രയോഗിക്കേണ്ടതുണ്ട് എന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഒരു ഗണിത ഗവേഷക ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചത്.
Post Your Comments