തിരുവനന്തപുരം: ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. കേരളത്തിന്‍റെ വികസനം കണക്കിലെടുത്തു സ്ഥലമെടുപ്പിന്‍റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച ഒരുപാടു പേരുടെ സാമൂഹിക-സാമ്പത്തിക ജീവിതം തന്നെ തകരാറിലാക്കുന്നതാണ് ദേശീയപാത അതോറിറ്റിയുടെ നടപടിയെന്നും ഈ തീരുമാനം തീരുമാനം ജനങ്ങളില്‍ വ്യാപക അസംതൃപ്തി ഉളവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ വിജ്ഞാപനം തിരുത്താനും സ്ഥലമെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാനും ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
മേയ് 2-ന് ദേശീയപാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാതാ വികസനം ‘ഹൈ ഒന്ന്’ വിഭാഗത്തില്‍ നിന്ന് ‘ഹൈ രണ്ട്’ വിഭാഗത്തിലേക്കു തരം താഴ്ത്തിയിരിക്കുകയാണ്. ഹൈ രണ്ട്’ വിഭാഗത്തില്‍ വരുന്ന പദ്ധതികള്‍ക്കു വീണ്ടും അംഗീകാരം തേടണമെന്ന നിര്‍ദേശമാണുള്ളത്.
Post Your Comments