തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് താന്‍ കെപിസിസി നേതൃയോഗത്തില്‍ ആശങ്ക അറയിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍. തൃശ്ശൂരില്‍ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം യുഡിഎഫിന് കിട്ടും. കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്ന് പ്രതാപന്‍ കെ.പി.സി.സി നേതൃ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയിട്ടുണ്ടാകും. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നെന്നും വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാം. തൃശ്ശൂരില്‍ നി്ന്നും നെഗറ്റീവ് വാര്‍ത്ത ഉണ്ടായേക്കാമെന്നും പ്രതാപന്‍ യോഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഇങ്ങനെയൊരു വാര്‍ത്ത വന്നത് എങ്ങനെയെന്നറിയില്ലെന്നും, യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ടി എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി വരുന്നതിന് മുമ്പ് തൃശ്ശൂരില്‍ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമുണ്ടായിരുന്നു. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയ ശേഷം കുറച്ച് വോട്ടുകളിലൊക്കെ വ്യത്യാസം വന്നിട്ടുണ്ടാകാം. എങ്കിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് തൃശ്ശൂരില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് ബോധ്യമുണ്ടെന്ന് ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി.
Post Your Comments