ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപിയുടെ നിരീക്ഷണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു. ‘തൃശൂര്‍ ഒരാള്‍ക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. എം.ടി രമേശ് പറഞ്ഞത് സുരേഷ് ഗോപി 80% നടനും 20% രാഷ്ട്രീക്കാരനുമെന്നാണ്. സുരേഷ് ഗോപി 100 % നടന്‍ എന്നാണ് തന്റെ അഭിപ്രായം’, ടിഎന്‍ പ്രതാപന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സുരേഷ് ഗോപിയെ ഒരിക്കലും മലയാള സിനിമക്ക് നഷ്ടമാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ അവഗണന. നല്‍കിയ പല പദ്ധതികള്‍ക്കും കേന്ദ്രം പണം അനുവദിക്കുന്നില്ല. ബിജെപി സംസ്ഥാനങ്ങള്‍ക്കാണ് പരിഗണന നല്‍കുന്നത്. പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും ചൂണ്ടി കാണിക്കുന്നത് തുടരും. കേരളത്തിലെ വിഷയങ്ങള്‍ ഉന്നയിക്കാനാണ് ജനങ്ങള്‍ എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്നത്. കേരളത്തിന് അവകാശമുള്ളത് കേന്ദ്രം തന്നെ പറ്റൂ, ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു.
Post Your Comments