KeralaLatest NewsNews

ടി എൻ പ്രതാപന് ആശ്വാസ പാക്കേജുമായി കെപിസിസി

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതാപനു ഈ സ്ഥാനം ഗുണകരമായിരിക്കുമോ

തൃശൂർ : തൃശ്ശൂരിൽ കോൺഗ്രസിനു വേണ്ടി ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിക്കാൻ അതിയായി ആഗ്രഹിക്കുകയും മണ്ഡലത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയാണ് ടി എൻ പ്രതാപൻ. ഇദ്ദേഹം ചെയ്ത പലകാര്യങ്ങളും സോഷ്യൽ മീഡിയ ആവശ്യത്തിൽ കൂടുതൽ പരിഹസിക്കുകയും ചെയ്തിരുന്നു അതിനെയൊക്കെയും മറികടന്ന പ്രതാപൻ ഉജ്ജ്വലമായ ഒരു വിജയം തനിക്ക് നേടാൻ ആകും എന്ന കടുത്ത വിശ്വാസവും വച്ചുപുലർത്തിയിരുന്നു. അതുകൊണ്ടു തന്നെ പ്രചാരണ പരിപാടികൾ പ്രതാപൻ സജീവമാക്കി മാറ്റി. എന്നാൽ പത്മജയുടെ കാലം മാറ്റി ചവിട്ടാൽ കാരണം പ്രതാപന് സീറ്റ് നഷ്ടമായി.

read also: പാണ്ടിക്കാട് കസ്റ്റഡി മരണം, രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍: ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

കരുണാകരന്റെ മകൾ ബിജെപിയിൽ ചേക്കേറിയപ്പോൾ തൃശൂരിലെ ബിജെപി സ്ഥാനാർഥിയായ നടൻ സുരേഷ് ഗോപിയും ഇടതുപക്ഷ സ്ഥാനാർത്ഥിയായി വിഎസ് സുനിൽകുമാറും എത്തുമ്പോൾ എതിരിടാൻ പത്മജയുടെ സഹോദരൻ മുരളിധരനെ കോൺഗ്രസ് രംഗത്തിറക്കി. അതോടെ രാജ്യ ശ്രദ്ധ നേടുന്ന ഒരു മത്സരത്തിലേക്കാണ് തൃശ്ശൂർ മാറി. ഏറെ വേദനയോടെയാണെങ്കിലും പ്രതാപൻ പാർട്ടിയുടെ തീരുമാനത്തിന് വഴങ്ങുകയും മുരളിക്കുവേണ്ടി ചുവരെഴുതുകയും ചെയ്തു. സീറ്റ് പോയി ഇനിയെന്ത് എന്ന് വ്യക്തതയില്ലാതെ നിന്ന പ്രതാപനു ഒരു ആശ്വാസമാവട്ടെ എന്ന നിലയിൽ കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി ചുമതല ഏൽപ്പിച്ചിരിക്കുകയാണ് പാർട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതാപനു ഈ സ്ഥാനം ഗുണകരമായിരിക്കുമോ ഇല്ലയോ എന്നുള്ളത് കണ്ടു തന്നെ അറിയേണ്ട ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button