Latest NewsDevotional

ഹനുമാന്‍ സ്വാമിയോട് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ്

സപ്ത ചിരഞ്ജീവികളില്‍ ഒരാളും തീവ്രശ്രീരാമ ഭക്തനുമാണ് ഹനൂമാന്‍ സ്വാമി . ഭഗവാന്‍ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാന്‍ സ്വാമിയെന്ന് ശിവപുരാണത്തില്‍ പറയുന്നുണ്ട്. വായൂപുത്രനായ ഹനൂമാന്‍ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രദര്‍ശനം നടത്തി യഥാവിധി വഴിപാടുകള്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചാല്‍ ഫലം ഏറെയാണ്.

ഹനൂമാന്‍ സ്വാമിയുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ തന്നെ ശത്രുദോഷങ്ങള്‍ അകലും. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ,അഷ്ടമ ശനി എന്നീ ദോഷകാലങ്ങളിലും ഹനൂമാന്‍സ്വാമിയെ വണങ്ങിയാല്‍ ദോഷ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.

ഹനൂമാന്‍ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാലസമര്‍പ്പണം കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനൂമാനാണ്. ആ വാര്‍ത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകള്‍ പറിച്ച് ഹാരമാക്കി ഹനൂമാനെ അണിയിച്ചുവെന്നാണ് പറയപ്പെടുന്നത്. വെറ്റിലമാല സമര്‍പ്പിച്ചു പ്രാര്‍ഥിച്ചാല്‍ സര്‍വകാര്യവിജയവും സമൃദ്ധിയുമാണ് ഫലം.

ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളില്‍ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ സര്‍വവിധ ദോഷങ്ങളും അകന്ന് സര്‍വകാര്യജയം സാധ്യമാകും. ചൊവ്വ ,വ്യാഴം, ശനി എന്നിവ ഹനൂമാന് പ്രാധാന്യമുള്ള ദിനങ്ങളാണ്.

shortlink

Post Your Comments


Back to top button