Latest NewsNewsIndia

ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹനുമാന്‍ സ്വാമി വിഗ്രഹം: ഹിന്ദു ആരാധനയെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ ഭിത്തിയില്‍ ഹനുമാന്‍ സ്വാമിയുടെ വിഗ്രഹവും സമീപത്തെ തൂണുകളില്‍ നിരവധി മണികളും: തെളിവുകള്‍ പുറത്ത്

ലക്നൗ: ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളി, പുതിയ തെളിവുകള്‍ പുറത്തുവരുന്നു. ഗ്യാന്‍വാപിയുടെ 154 വര്‍ഷം പഴക്കമുള്ള ചിത്രത്തിലാണ് ഹിന്ദു ആരാധനയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Read Also:‘കാശി, മഥുര വിഷയത്തിൽ തർക്കമൊന്നുമില്ല’: തെളിവുകൾ സ്വയം സംസാരിക്കുന്നെന്ന് ഉമാഭാരതി

1868ല്‍ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ സാമുവല്‍ ബോണ്‍ എടുത്തതാണ് ചിത്രം. ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ ഭിത്തിയില്‍ ഹനുമാന്‍ സ്വാമിയുടെ വിഗ്രഹവും സമീപത്തെ തൂണുകളില്‍ നിരവധി മണികളും ഹിന്ദു ആരാധനാ അടയാളങ്ങളും വ്യക്തമായി കാണാന്‍ സാധിക്കുന്നു.

പരമശിവന്റെ പതിനൊന്നാമത്തെ രുദ്രാവതാരമായ ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യവും കൈലാസനാഥന്റെ പ്രധാന സേവകനായ നന്ദിയുടെ സാന്നിധ്യവും ക്ഷേത്ര പരിസരമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഒരു ദേശീയ മാധ്യമമാണ് നിര്‍ണായകമായ ഈ ചിത്രം പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button