തിരുവനന്തപുരം : ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളം ഒറ്റക്കെട്ട്. കനാറാ ബാങ്കിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും സ്വീകരിക്കും.
അമ്മയുടെയും മകളുടെയും മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജപ്തി നടപടി സ്വീകരിച്ച കാനറാ ബാങ്കിനാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒക്ടോബര്‍ വരെ നിലനില്‍ക്കുന്ന മൊറട്ടോറിയം ഈ നടപടിക്കും ബാധകമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. കോടതി മുഖേനയുള്ള നടപടിയാണെങ്കിലും സംസ്ഥാനത്തെ സാഹചര്യവും സര്‍ക്കാര്‍ നിലപാടും കോടതിയെ അറിയിക്കേണ്ട ബാധ്യത ബാങ്കിനുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. കര്‍ശന നടപടിയിലേക്ക് പോകാനാണ് സര്‍ക്കാര്‍ പൊലീസിനും റവന്യു വകുപ്പിനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments