Latest NewsIndia

പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച്‌ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിനായി വെല്ലുവിളിച്ച്‌ കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി. പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വിളിക്കുകയാണ്. റേസ് കോഴ്‌സ് റോഡോ പാര്‍ലമെന്റോ, മോദി പറയുന്ന എവിടെ വച്ച്‌ വേണമെങ്കിലും ആകാമെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി. അദ്ദേഹത്തിന് മൂന്ന് മണിക്കൂര്‍ സംസാരിക്കാം. എന്നാൽ 15 മിനിറ്റ് മാത്രമേ ഞാൻ സംസാരിക്കുകയുള്ളു. അതേസമയം ഈ 15 മിനിറ്റ് കൊണ്ടുതന്നെ അദ്ദേഹം തോല്‍ക്കും. മോദിക്ക് ഒരിക്കലും എന്നോട് സംവാദത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. കാരണം അദ്ദേഹത്തിന് ഭയമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button