നെയ്യാറ്റില്‍കര: കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ മറ്റൊരു കുടുംബം കൂടി. ബാങ്കിന്റെ നിരന്തരം ഭീഷണി മൂലം ആത്മഹത്യയുടെ വക്കിലാണ് നെയ്യാറ്റിന്‍കര സ്വദേശി പുഷ്പ ലീലയും കുടുംബവും. വായ്പ എടുത്ത ഭര്‍ത്താവ് റസ്സല്‍ രാജ് മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ കുടുംബം ഏറെ പ്രതിസന്ധിയിലാണ്.
മോട്ടോര്‍ പമ്പ് ബിസിനസ്സിനും മൂന്നു പെണ്‍ മക്കളുടെ വിവാഹത്തിനുമാണ് 2015ല്‍ റസ്സല്‍ രാജ് 10 ലക്ഷം രൂപ കനറ ബാങ്ക് കുന്നത്തുകാല്‍ ശാഖയില്‍ നിന്ന് വായ്പ എടുത്തത്. 2018 ഫെബ്രുവരിയില്‍ റസ്സല്‍ രാജ് മരിക്കുന്നതുവരെ വായ്പ കൃത്യമായി തിരിച്ചടച്ചു. എന്നാല്‍ റസ്സല്‍ രാജിന്റെ മരണത്തോടെ ബിസിനസ്സ് നഷ്ടത്തിലാവുകയും വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു.
പലിശയടക്കം 11 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ആകെയുള്ള 30 സെന്റ് റബ്ബര്‍ തോട്ടം ഈടുവച്ചാണ് വായ്പ എടുത്തത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് കാട്ടി നോട്ടീസ് പതിക്കുമെന്നാണ് ബാങ്കുകാരുടെ ഭീഷണി. ഇതോടെ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്നാണ് പുഷ്പ ലീല പറയുന്നത്.
Post Your Comments