Latest NewsSports

ഇന്ത്യൻ ഫുട്ബോൾ ടീമിന് പുതിയ പരിശീലകന്‍

ഇന്ത്യൻ ഫുഡ്ബോൾ ടീം കോച്ചായി മുൻ ക്രൊയേഷ്യൻ താരവും പരിശീലകനുമായിരുന്ന ഇഗോർ സ്റ്റിമാക്കിനെ നിയമിച്ചു.എ ഐ എഫ് എഫ് ചുരുക്കപ്പട്ടികയിൽ നാല് പേർ ഇടം പിടിച്ചിരുന്നു. ഇതിൽ നിന്നാണ് ഇഗോറിനെ തെരഞ്ഞെടുത്തത്. ബെംഗളൂരു എഫ്സിയുടെ പരിശീലകൻ ആല്‍ബർട്ട് റോക്ക, ലീ മിൻ സങ്, ഹക്കാൻ എറിക്സൻ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു

ഖത്തർ ക്ലബായ അല്‍ ഷഹാനയെയാണ് സ്റ്റിമാക്ക് അവസാനമായി പരിശീലിപ്പിച്ചത്. 2012-13 കാലത്താണ്
അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. 53 മത്സരങ്ങളിൽ ക്രൊയേഷ്യൻ ടീമിനായി ബൂട്ട് കെട്ടിയിട്ടുമുണ്ട്. 1998 ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ സ്റ്റിമാക്കും ടീമിലുണ്ടായിരുന്നു. ജൂണിൽ നടക്കുന്ന കിംഗ്സ് കപ്പ് മുതലാകും ഇഗോർ സ്റ്റിമാക്ക് ചുമതല ഏറ്റെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button