തൃശൂര്‍: അട്ടപ്പാടിയില്‍ വെറിപിടിച്ച ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവാണ് മധു. 2018 ഫെബ്രുവരി 22ാം തിയ്യതിയായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ആ നീചകൃത്യം നടന്നത്. വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റം ചാര്‍ത്തി ജനക്കൂട്ടം വിചാരണയും ശിക്ഷയും നടപ്പാക്കിയപ്പോള്‍ മധുവെന്ന ചെറുപ്പക്കാരന് ജീവന്‍തന്നെ നഷ്ട്ടമായി.
മധു മരിച്ച് കൃത്യം ഒരുമാസം പിന്നിടുമ്പോള്‍ തന്നെ മധുവിന്റെ കുടുംബത്തിലേക്ക്
ആ സന്തോഷ വാര്‍ത്ത എത്തിയിരുന്നു മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പോലീസ് സേനയിലേക്കുള്ള പിഎസ്സി റാങ്ക് പട്ടികയില്‍ ഇടം ലഭിച്ചിരിക്കുന്നു. അഞ്ചാം റാങ്കുകാരിയായാണ് ചന്ദ്രിക റാങ്ക് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതോടെ ചന്ദ്രികയ്ക്ക് ജോലി ഉറപ്പായിരിക്കുകയാണ് എന്ന വാര്‍ത്ത.
ഇന്ന് ചന്ദ്രിക തന്റെ സഹോദരന്റെ ജീവനെടുത്ത അതേ ജനക്കൂട്ടത്തിനു മുന്നിലൂടെ
അടിയുറച്ച ചുവടുകള്‍ വെച്ച് മുന്നോട്ട് നീങ്ങുകയാണ്. ചന്ദ്രിക ഇന്ന് കേരള പൊലീസ് സേനയുടെ ഭാഗമായി മാറിക്കഴിഞ്ഞു. കേരള പൊലീസിന്റെ ഭാഗമാകാനുള്ള ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രിക. തൃശൂര്‍ പൊലീസ് അക്കാദമി മൈതാനത്തായിരുന്നു ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്.
മാനസിക വിഭ്രാന്തിയുള്ള മധു അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമായിരുന്നില്ല താമസം. കാട്ടിലെ ഗുഹയായിരുന്നു മധുവിന്റെ വീട്. വീടുവിട്ടിറങ്ങിയ മധു ആദ്യമൊക്കെ വല്ലപ്പോഴും ഭക്ഷണത്തിന് വേണ്ടിയെങ്കിലും തിരികെ പോകുമായിരുന്നു. പിന്നെപ്പിന്നെ അതുമില്ലാതായി. ഒരുനാള്‍ പേ പിടിച്ച ആള്‍ക്കൂട്ടം മധുവിനെ കള്ളനെന്ന് മുദ്രകുത്തി തല്ലിക്കൊല്ലുകയും ചെയ്തു. മധുവിന്റെ മരണത്തിന് പിന്നാലെ ആ കുടുംബം കഷ്ടപ്പാടിലും പട്ടിണിയിലുമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
എന്നാല്‍ മധുവിന്റെ കുടുംബം ഇത്തരം കഥകള്‍ നിഷേധിച്ചിരുന്നു. അതിനിടെയാണ് വലിയൊരു ആശ്വാസമായി മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പോലീസില്‍ ജോലിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസികള്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള പിഎസ്സിയുടെ പ്രത്യേക നിയമന പട്ടികയിലാണ് ചന്ദ്രിക ഇടം പിടിച്ചാണ് ചന്ദ്രിക ഈ നേട്ടം കൈവരിച്ചത്.
ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.
Post Your Comments