റായ്പുര്‍: മാവോയിസ്റ്റുകള്‍ മണ്ണുമാന്തി യന്ത്രവും കത്തി നശിപ്പിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് മാവോവാദികളുടെ ആക്രമണം ഉണ്ടായത്. സ്വകാര്യ കോണ്‍ട്രാക്ടറുടെ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രങ്ങളുമാണ് കത്തിച്ചത്.
ദന്തേവാഡയിലെ കിരണ്ദുളില് എസ്സാര്‍ പ്ലാന്റിനു സമീപമായിരുന്നു സംഭവം. അന്‍പതോളം മാവേയുസ്റ്റുകള് ആക്രമണത്തിന് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി. പ്രദേശത്ത് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചായിരുന്നു മാവോവാദികളുടെ ആക്രമണം.
Post Your Comments