ജയ്പൂര്‍: സുരക്ഷാ ജീവനക്കാരെ തന്റെ വാഹനത്തില്‍ കയറ്റാനാകില്ലെന്ന നിലപാടെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്റെ പ്രതിഷേധം. തനിക്കേര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ മറ്റൊരു വാഹനം ഏര്‍പ്പാടക്കണമെന്നതായിരുന്നു പ്രഹ്‌ളാദ് മോദിയുടെ ആവശ്യം.
എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ നിയമം പറഞ്ഞപ്പോള്‍ പ്രഹ്‌ളാദ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഒപ്പം സഞ്ചരിക്കണമെന്നതാണ് നിയമമെന്ന് പൊലീസ് ചൂണ്ടികാട്ടിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലെ ബാഗ്രൂ പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം കുത്തിയിരുന്ന് പ്രഹ്‌ളാദ് പ്രതിഷേധിച്ചു.
ജയ്പൂരിലേക്ക് പോകുന്നതിനിടയിലായിരുന്നു പ്രഹ്‌ളാദും സുരക്ഷാ ജിവനക്കാരും തമ്മില്‍ പ്രശ്‌നമുണ്ടായത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയുടെ സഹോദരന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. തന്റെ കാറില്‍ ഇവരെ കൊണ്ടുപോകാനാകില്ലെന്നും മറ്റൊരു വാഹനം ഏര്‍പ്പെടുത്തണമെന്നും പ്രഹ്‌ളാദ് നിലപാട് സ്വീകരിക്കുകയായിരുന്നു.എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതോടെ സുരക്ഷാ ജീവനക്കാരെ വാഹനത്തില്‍ കയറ്റാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്ന
Post Your Comments