സഞ്ജു സാംസണെ ഒഴിവാക്കി ശ്രീലങ്ക എയ്ക്ക് എതിരായ ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.ആദ്യമായാണ് സന്ദീപ് ഇന്ത്യ എ ടീമില്‍ സ്ഥാനം പിടിക്കുന്നത്. രണ്ടു ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ഇന്ത്യന്‍ എ ശ്രീലങ്കയില്‍ കളിക്കും. മെയ് 25 നു ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും. ജൂണ്‍ ആറിനാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുക. ശ്രേയസ് ഗോപാല്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ചാഹര്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
ഏകദിന ടീം: പ്രിയങ്ക് പാഞ്ചല്‍ (ക്യാപ്റ്റന്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), അഭിമന്യു ഈശ്വരന്‍, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, റിങ്കു സിങ്,രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വതേ, സന്ദീപ് വാര്യര്‍, അങ്കിത് രജ്പൂത്, ഇഷാന്‍ പൊറല്‍, ശിവം ദുബെ
ടെസ്റ്റ് ടീം: ഇശാന്‍ കിഷന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിങ്, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, റിക്കി ഭുയി, ശുഭ്മാന്‍ ഗില്‍, ശിവം ദുബെ, ശ്രേയാസ് ഗോപാല്‍, വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് മര്‍കണ്ഡെ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് വാര്യര്‍, ഇഷാന്‍ പൊറല്‍, പ്രശാന്ത് ചോപ്ര.
Post Your Comments