KeralaLatest News

കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വാഹനമൊഴിവാക്കി കാൽനടയായി കേരളത്തിലേക്ക്; ബുദ്ധിപരമായ കഞ്ചാവ് വിൽപ്പന കയ്യോടെ പിടിച്ച് പോലീസ്

കഞ്ചാവ് മൂന്നിരട്ടി വിലക്ക് തങ്കമണി ഭാഗത്ത് വച്ച് ഇടനിലക്കാർക്ക് കൈമാറവേയാണ് എക്സൈസ് ഷാഡോ സംഘം ഇരുവരെയും പിടികൂടി

ഇടുക്കി: കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വാഹനമൊഴിവാക്കി കാൽനടയായി കേരളത്തിലേക്ക്, രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തങ്കമണി സെൻറ് ജോർജ്ജ് മൗണ്ട് കരയിൽ ഐക്കര വീട്ടിൽ സോയി (45 വയസ്സ്), ഇടുക്കി വില്ലേജിൽ നായരു പാറകരയിൽ പൊട്ടൻ പറമ്പിൽ നാസ്സർ (46 വയസ്സ്) എന്നിവരാണ് പിടിയിലായത്.

ബുദ്ധിപരമായ നീക്കവുമായി കഞ്ചാവി കടത്തുന്ന പ്രതികളെ ഇടുക്കി എക്സൈസ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‍പെക്ടറും സംഘവുമാണ് ഇരുവരെയും പിടികൂടിയത്. കമ്പം ടൗണിൽ നിന്നും കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റിന് മുമ്പ് ബസ്സിറങ്ങും. തുടര്‍ന്ന് കാല്‍നടയായി കേരളത്തിലെത്തി കഞ്ചാവ് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

പ്രതികൾ വെറും കിലോയ്ക്ക് 7000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മൂന്നിരട്ടി വിലക്ക് തങ്കമണി ഭാഗത്ത് വച്ച് ഇടനിലക്കാർക്ക് കൈമാറവേയാണ് എക്സൈസ് ഷാഡോ സംഘം ഇരുവരെയും പിടികൂടിയത്. ഏഴുകിലോ കഞ്ചാവുമായി സോയിയെ മുമ്പ് പാലക്കാട് നിന്നും പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button