തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് ഫലം വരാനായി ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിജയ പ്രതീക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്. കെ.പി.സി.സി നേതൃ യോഗത്തിലാണ് പ്രതാപന് ആശങ്ക പ്രകടിപ്പിച്ചത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്ന് പ്രതാപന് പറഞ്ഞു. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയിട്ടുണ്ടാകും. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നെന്നും വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാം. നെഗറ്റീവ് വാര്‍ത്തയും ഉണ്ടായേക്കാമെന്നും പ്രതാപന് യോഗത്തില്‍ പറഞ്ഞു.
Post Your Comments