തൃശൂർ : പൂരപ്രേമികളുടെ ആവേശമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറക്കം. തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ആണ് 36 മണിക്കൂർ നീണ്ട പൂരത്തിന് കൊടിയിറങ്ങുക. രാവിലെയാണ് പകല്‍പൂരം. ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.
വ്യത്യസ്തമായ കുടമാറ്റത്തിനാണ് ഇക്കുറി തൃശൂർ പൂരം വേദിയായത്. ഇന്ത്യന്‍ സൈന്യം വരെ വര്‍ണക്കുടകളില്‍ സ്ഥാനം പിടിച്ചു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍,എല്‍ഇഡി ലൈറ്റുകളും വർണ്ണ വിസ്മയം തീർത്തു. ശബരിമല അയ്യപ്പന്‍ മുതല്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ പശ്ചാത്തലത്തിലെ സൈനികന്‍ വരെയുള്ള വൈവിധ്യങ്ങള്‍ കുടകളിലുണ്ടായിരുന്നു.
രാത്രി രാത്രി തീപ്പന്തങ്ങളും തീവെട്ടികളും പകരുന്ന പൊന്‍വെളിച്ചത്തില്‍ എഴുന്നള്ളിപ്പുകളുടെ ആവര്‍ത്തനം.പ്രാമാണികത്വത്തിലായിരുന്നുപാറമേക്കാവിന്റെ പഞ്ചവാദ്യം.പുലർച്ചെ 4.15ഓട് കൂടി ആയിരുന്നു തിരുവമ്പാടിയുടെ വെടിക്കെട്ട് തുടങ്ങിയത്.വർണ്ണത്തിന് പ്രാധാന്യം നൽകിയായിരുന്നു വെടികെട്ട്. മുക്കാൽ മണിക്കൂറിനു ശേഷം പാറമേക്കാവിന്റെ ഊഴം . കൂട്ടപ്പൊരിച്ചിലിൽ തീപ്പൊരി ചിതറി. പിന്നെ ഇരുവിഭാഗത്തിന്റെയും നില അമിട്ടുകൾ ആകാശച്ചെരുവിൽ വർണ്ണ വിസ്മയം തീർത്തു. 20 മിനിറ്റോളം ഇരുവിഭാഗത്തിലെയും വെടിക്കെട്ട് നീണ്ടുനിന്നു.
Post Your Comments