തിരുവനന്തപുരം : യുണിവേഴ്‌സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിനി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ കോളേജ് മാറണമെന്ന് പെൺകുട്ടി വ്യക്തമാക്കി. കോളേജ് മാറ്റത്തിന് പെൺകുട്ടി അപേക്ഷ നൽകി. പരാതിയുമായി മുന്നോട്ട് പോകാത്തത് ഭയം മൂലമെന്ന് പെൺകുട്ടിയുടെ ബന്ധു അറിയിച്ചു.
കോളേജിലെ എസ്എഫ്ഐക്കാർക്കെതിരെ പെൺകുട്ടി നേരെത്തെ പരാതി ഉന്നയിച്ചിരുന്നു.
ആറ്റിങ്ങൽ സ്വദേശിയായ പെൺകുട്ടിയെയാണ് കോളേജിലെ പെൺകുട്ടികളുടെ വിശ്രമമുറിയിൽ കൈയുടെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ വേദന സംഹാരിയും കഴിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു.
കോളജിലെ അവസ്ഥ വിശദീകരിച്ച് രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കുട്ടി തയ്യറാക്കിയിരുന്നു. പരീക്ഷാ സമയത്ത് വിദ്യാർഥി യൂണിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്നു പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചെന്ന് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നുണ്ട്.
Post Your Comments