Latest NewsIndia

ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിക്കില്ല, പ്രതിപക്ഷ കക്ഷികൾ അകൽച്ചയിലും; കോൺഗ്രസ് ആശങ്കയിൽ

ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധിക്കില്ലെന്ന ആഭ്യന്തര സർവേ ഫലത്തെ തുടർന്ന് കോൺഗ്രസിനുള്ളിൽ ആശങ്ക. ഇതോടെ ബി ജെ പിയെ പുറത്താക്കി അധികാരം പിടിക്കാമെന്നും രാഹുലിനെ പ്രധാന മന്ത്രിയാക്കാമെന്നുമുള്ള മോഹങ്ങൾക്കും മങ്ങലേറ്റിട്ടുണ്ട്. പരമാവധി 120 -140 സീറ്റുകളിലെ തങ്ങൾക്ക് ജയിക്കാനാവു എന്നാണ് സർവേ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളെ ഒപ്പം ചേർത്ത് ഭരണത്തിലെത്താനുള്ള സാധ്യതകളും ഇപ്പോൾ ആലോചിക്കുന്നുണ്ട്.

എന്നാൽ പ്രധാന പ്രതിപക്ഷ പാർട്ടികളായ തൃണമൂൽ കോൺഗ്രസ്, ബി എസ് പി, ടി ആർ എസ് എന്നിവർ ഇപ്പോൾ കോൺഗ്രസിനോട് അകന്നു നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കോൺഗ്രസ്സിൽ നിന്നും പ്രധാന മന്ത്രി ഉണ്ടാവുന്നതിനോട് ഇവർക്ക് യോജിപ്പില്ല. മാത്രമല്ല മായാവതിയും മമത ബാനർജിയും പ്രധാന മന്ത്രിയാവാൻ ആഗ്രഹിക്കുന്നവരുമാണ്. ഇതെല്ലാം കോൺഗ്രസ്സിന് തിരിച്ചടിയാണ്. എന്നിരുന്നാലും ബി ജെ പിയെ അധികാരത്തിൽ നിന്നും താഴെയിറക്കുക എന്നത് മുഖ്യ അജണ്ടയാക്കിയ അവർ മറ്റു മാർഗങ്ങൾ ഒന്നുമില്ലെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയിൽ ആരെങ്കിലും പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക് വന്നാൽ പിന്തുണയ്ക്കാൻ തയ്യാറായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button