Latest NewsIndia

പോലീസ് പോസ്റ്റൽ ബാലറ്റ് തിരിമറി ആരോപണത്തിൽ അന്വേഷണം : പ്രതിപക്ഷ നേതാവിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : പോലീസ് പോസ്റ്റൽ ബാലറ്റ് തിരിമറിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്നതിനാലാണ് രമേശ് ചെന്നിത്തല നിയമനടപടിക്കൊരുങ്ങുന്നത്. ഇന്‍റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വോട്ടെണ്ണുന്ന ദിവസം 8 മണി വരെ പോസ്റ്റൽ വോട്ട് നൽകാമെന്നിരിക്കെ ഇനിയും മടങ്ങി വരാത്ത പോസ്റ്റൽ ബാലറ്റുകൾ മടക്കിവിളിച്ച് പുതിയ ബാലറ്റ് പേപ്പറുകൾ നൽകണമെന്നും ഹർജിയിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.

പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുൻപ് നിലപാടെടുത്ത പൊലീസ് തന്നെ തിരിമറി അന്വേഷിക്കുമ്പോൾ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button