Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNattuvartha

കെഎസ്എഫ്ഇ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് ; പ്രവാസി ചിട്ടി ഇനിമുതൽ യൂറോപ്പിലും

കൊച്ചി: കെഎസ്എഫ്ഇ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക്, കെഎസ്എഫ്ഇയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി കെഎസ്എഫ്ഇ പ്രവാസി ചിട്ടി യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സമൂഹത്തിനു മെയ് 17 മുതൽ ലഭ്യമാക്കുന്നു. അന്നേദിവസം ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ നൂതന പദ്ധതിയ്ക്ക് രൂപം നല്കിയ കേരള സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

പ്രവാസിചിട്ടിയിൽ ചേരുന്നതിന് പ്രവാസികൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാർഡ്, UPI എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാവുന്നതാണ്. വെബ്സൈറ്റ് വഴിയും ആൻഡ്രോയിഡ് ഐഫോൺ മൊബൈൽ ആപ്പ് വഴിയും വരിക്കാർക്ക് ചിട്ടികളുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാർക്ക് വിളിച്ചെടുക്കുന്ന ചിട്ടിത്തുക ചിട്ടികാലാവധി കഴിയുന്നതുവരെ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങൾ ആക്കാവുന്നതും കാലാവധി കഴിയുമ്പോൾ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്.

കൂടാതെ പണത്തിനു അത്യാവശ്യമുള്ള വരിക്കാർക്ക് ചിട്ടിത്തുക ഇനി അടക്കുവാനുള്ള തവണകൾക്ക് ജാമ്യം നൽകി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈപറ്റാവുന്നതാണ്. വരിക്കാർക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏതു കെഎസ്എഫ്ഇ ബ്രാഞ്ചിലും ജാമ്യരേഖകൾ സമർപ്പിക്കുവാനും അതിന്റെ സ്റ്റാറ്റസ് ഓൺലൈനായി തത്സമയം നിരീക്ഷിക്കുവാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button