Latest NewsKerala

വികസനത്തിനായി 500 കോടിയുടെ കടപത്രവുമായി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ വികസനത്തിനായി 500 കോടിയുടെ കടപത്രവുമായി സർക്കാർ രംഗത്ത്.വികസനപ്രവര്‍ത്തനത്തിനുളള ധനശേഖരണാര്‍ഥമാണ് കടപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരമാനിച്ചത്. സര്‍ക്കാരിന്‍റെ കടപത്രവുമായി ബന്ധപ്പെട്ട ലേലം മേയ് 14 ന് റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസിലെ ഇ- കുബേര്‍ സംവിധാനം വഴി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.finance.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള ധനസമാഹരണത്തിനാണ് കടപത്രം പുറത്തിറക്കിയത്. കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപം എത്തിയതായി മുഖ്യമന്ത്രി പിണറായി മുമ്പ് അറിയിച്ചിരുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രമാണ് മസാലബോണ്ട്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് സ്വന്തമാക്കിയാണ് കിഫ്ബി ഈ നേട്ടം കൈവരിച്ചത്. — മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button