തൊടുപുഴ: കാട്ടാനയുടെ ഒരുമാസം പഴക്കമുള്ള ജഡം വനത്തിൽ കണ്ടെത്തി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വെളിയത്തുപറമ്പ് ആനന്ദൻകുടി വനത്തിൽ കഴിഞ്ഞ ദിവസം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികളാണ് നാല് വയസ്സ് പ്രായമുള്ള കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തിയത്. ശേഷം ഇവർ ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. കൊമ്പുകൾ നഷ്ടപ്പെട്ടിട്ടില്ല. കോട്ടയത്തുനിന്നും എത്തിയ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കാട്ടാനയുടെ ജഡം സംസ്കരിച്ചു.
Post Your Comments