Latest NewsKerala

70000 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ആന്റോ ആന്റണി

പത്തനംതിട്ട: ലോക്‌സഭാ മണ്ഡലത്തിലെ 70000 വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആന്റോ ആവശ്യപ്പെട്ടു. 1387172 വോട്ടര്‍മാരാണ് 2016 ല്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇത്തവണയാകട്ടെ 13,785781 പേരും.
58760 പുതിയ വോട്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും ആകെ എണ്ണത്തില്‍ 8585 പേര്‍ കുറവാണ്. ജനപ്രാധിനിത്യ നിയമപ്രകാരം ഫോം 7 ഫയല്‍ ചെയ്തു വേണം ഒരാളെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടി ആരംഭിക്കാന്‍. നീക്കം ചെയ്യുന്ന ആളുടെ വിശദീകരണവും തേടേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ബി എല്‍ ഒ മാര്‍ പോലുമറിയാതെ സി പി ഐ എം വോട്ടര്‍ പട്ടികയില്‍ വാന്‍ ക്രമക്കേട് നടത്തി.

തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ചില സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ട്. മരിച്ചവരുടെയും സ്ഥലം മാറി പോകുന്നവരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന്റെ മറവിലാണ് ഈ ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നതെന്നു ആന്റോ ആന്റണി ആരോപിച്ചു. മണ്ഡലത്തിലെ പല ബൂത്തുകളിലും ചിലര്‍ക്ക് ഇരട്ട വോട്ടുകള്‍ ഉണ്ടായിരുന്നു.ഇത്തരത്തില്‍ ഇരട്ടവോട്ടുള്ളവര്‍ക്ക് വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു. പോളിങ്ങിന് മുന്‍പ് തന്നെ ഇത് സംബന്ധിച്ച ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button