ദുബായ് : വന്‍ ലഹരി മരുന്ന് വേട്ട . സംഭവവുമായി ബന്ധപ്പെട്ട് 16 പേര്‍ അറസ്റ്റിലായി. യു.എ.ഇയിലാണ് വന്‍ലഹരി മരുന്ന് വേട്ട നടന്നത്. രണ്ട് സംഭവങ്ങളിലായി 365 കിലോഗ്രാം മയക്കുമരുന്ന് ദുബായ് പൊലീസ് പിടിച്ചെടുത്തു. സംഭവമുമായി ബന്ധപ്പെട്ട് 16 പേര്‍ അറസ്റ്റിലായി. വര്‍ക്ക്‌ഷോപ്പുകളില്‍ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സിനുള്ളിലാണ് 28 കോടി ദിര്‍ഹത്തോളം വിലവരുന്ന മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ഓപ്പറേഷന്‍ സ്റ്റോക്കര്‍ എന്ന പേരിലാണ് ദുബൈ പൊലീസ് യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട നടത്തിയത്. 265 കിലോ ഹെറോയിന്‍, 96 കിലോ മെതമെഫ്റ്റമീന്‍, ഒരു കിലോ ഹഷീഷ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന് 27.8 കോടി ദിര്‍ഹത്തോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചിയുമായി കടല്‍മാര്‍ഗം എത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെയാണ് വന്‍ ലഹരിമരുന്ന് ശേഖരത്തിലേക്കുള്ള വഴി തുറന്നത്. ഡി.എക്‌സ്.ബി 24 എന്ന പേരില്‍ രൂപവത്കരിച്ച പൊലീസ് സംഘം രാജ്യത്തിന്റെ വിവിധ രഹസ്യകേന്ദ്രങ്ങള്‍ അരിച്ചുപെറുക്കി. ഉമ്മുല്‍ഖുവൈനിലെ ഒരു വര്‍ക് ഷോപ്പില്‍ നിന്നാണ് ഞെട്ടിക്കുന്ന ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.
Post Your Comments