കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡിൽ അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്സ്മാനുമായി വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തു. മികച്ച വനിത താരത്തിനുള്ള അവാർഡ് സ്മൃതി മന്ഥാനയ്ക്ക് ലഭിച്ചു. ഏറ്റവും മികച്ച അന്താരാഷ്ട്ര ബൗളര്‍ അവാർഡ് ജസ്പ്രീത് ബുംറ സ്വന്തമാക്കി.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മോഹിന്ദര്‍ അമര്‍നാഥിനു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ സമ്മാനിച്ചു. ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആയി ചേതേശ്വര്‍ പുജാരയെയും ഏകദിന താരമായി രോഹിത് ശര്‍മ്മയെയും തിരഞ്ഞെടുത്തു. ആരോണ്‍ ഫിഞ്ച്(അന്താരാഷ്ട്ര ടി20 താരം), റഷീദ് ഖാന്(അന്താരാഷ്ട്ര ടി20 ബൗളര്‍) എന്നിവരാണ് അവാർഡ് പട്ടികയിൽ ഇടം നേടിയ വിദേശ താരങ്ങള്‍.
Post Your Comments