ചെന്നൈ: അച്ഛൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് മകൻ ജീവനൊടുക്കി. ചെന്നൈയില്‍ പാര്‍ത്ഥസാരഥി എന്ന ഇരുപത്തൊന്നുകാരനാണ് തൂങ്ങി മരിച്ചത്. പാര്‍ത്ഥസാരഥിയെ വീട്ടുകാര്‍ ജോലിക്ക് പോകാൻ നിര്‍ബന്ധിച്ചിരുന്നുവെങ്കിലും അയാള്‍ ജോലിയ്ക്കു പോയിരുന്നില്ല. അധികം വൈകാതെ തന്നെ മകന്റെ സ്വഭാവത്തില്‍ മാറ്റം വന്നിരുന്നുവെന്നും സ്ത്രീകളെപ്പോലെ വേഷം ധരിച്ച് നടക്കാനായിരുന്നു താത്പര്യമെന്നും വീട്ടുകാര്‍ പറയുന്നു. കുറച്ചു നാൾക്ക് ശേഷം തനിക്ക് സ്ത്രീയാകണമെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കണമെന്നും അയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇതിന് അച്ഛന്‍ എതിരു നിന്നതാണ് യുവാവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Post Your Comments