ടോകിയോ: ചൈനയ്‌ക്ക് തിരിച്ചടി നൽകാനൊരുങ്ങി അമേരിക്ക. ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്തി തെളിയിച്ച് ചൈന കരുത്തുകാട്ടുന്നത് ശക്തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ ‘സഹായിക്കാന്‍’ യു.എസ്. വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ് പസഫിക്കില്‍ അമേരിക്കന്‍ സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനം. പ്രസിഡന്‍റ് ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു വിദേശ പ്രതിനിധി വൈറ്റ്ഹൗസിലെത്തുന്നത്.
എന്നാൽ കോവിഡ്, കാലാവസ്ഥാ വ്യതിയാനം, വ്യാപാരം, ടോകിയോ ഒളിമ്ബിക്സ്, ഉത്തര കൊറിയ, സിന്‍ജിയാങ്, തായ്വാന് തുടങ്ങിയ നിരവധി വിഷയങ്ങളും ഇതോടൊപ്പം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ദക്ഷിണ ചൈന കടലിലും പസഫിക് മേഖലയിലും ശക്തിയുപയോഗിച്ച് മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന് ഉച്ചകോടിക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി സുഗ പറഞ്ഞു. വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
Post Your Comments