ബീജിംഗ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. അപമാന ഭാരം പേറി കോളനിയായി കഴിഞ്ഞ കാലത്തു നിന്ന് ഉയര്‍ത്തെഴുന്നേറ്റ് കഠിനാധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിറുത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്. ചൈന വിരുദ്ധ നിലപാട് തുടരുന്ന തായ്വാനും അമേരിക്കയ്ക്കും എതിരെയുള്ള മുന്നറിയിപ്പാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു രാജ്യത്തേയും അടിച്ചമര്‍ത്താനോ പിടിച്ചടക്കാനോ ചൈന ശ്രമിക്കില്ല. എന്നാല്‍ ഏതെങ്കിലും വിദേശ ശക്തി ചൈനയെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പ്രാദേശിക ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി ചൈന ഏതറ്റം വരെയും പോകും. ലഡാക്കില്‍ തങ്ങള്‍ ആരെയും അടിച്ചമര്‍ത്താന്‍ നോക്കിയിട്ടില്ല. മറ്റൊരു രാജ്യത്തെ ആക്രമിച്ച് അവരെ കീഴ്പ്പെടുത്താന്‍ ചൈന ശ്രമിച്ചിട്ടില്ല. ഭാവിയിലും അത് ചെയ്യില്ല’- ഷി ജിന്‍ പിംഗ് വ്യക്തമാക്കി.
Read Also: ആഗോള സൈബര്‍ സുരക്ഷ: ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ്
ചെന്‍ ഡക്സിയു, ലി ദാവാവോ എന്നിവരുടെ പ്രയത്ന ഫലമായി 1921ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം 1949 ഒക്ടോബര്‍ 1 ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു.
Post Your Comments