സിഡ്നി: ബാറില്‍ മദ്യപിയ്ക്കാനെത്തിയ യുവതി ബാര്‍ അടച്ചതുകണ്ട് ചെയ്തത് ആരെയും ഞെട്ടിയ്ക്കും .ദൃശ്യങ്ങള്‍ വൈറലായതോടെ പെണ്‍കുട്ടി ആരെന്നറിയാന്‍ ജിജ്ഞാസ. ബാറില്‍ മദ്യപിയ്ക്കാനെത്തിയതായിരുന്നു യുവതി. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ ബാറിലേക്കുള്ള വാതില്‍ സെക്യൂരിറ്റിക്കാരന്‍ അടച്ചിരുന്നു. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാറിലേക്ക് തന്നെ കടത്തിവിടണമെന്ന് യുവതി സുരക്ഷാ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും തുറന്നുകൊടുക്കാനാകില്ലെന്ന് സെക്യൂരിറ്റിക്കാരന്‍ തീര്‍ത്തുപറഞ്ഞു. ഇതോടെ യുവതി മുകള്‍ നിലയിലേക്ക് ചുമര്‍ വഴി വലിഞ്ഞു കയറുകയായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിക്ക് ബാറിന്റെ രണ്ടാംനിലയിലേക്ക് സുരക്ഷാമുന്‍കരുതലൊന്നുമില്ലാതെ വലിഞ്ഞുകയറുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. തെക്കന്‍ ആസ്ട്രേലിയയിലാണ് മദ്യം കഴിക്കാനായി കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കു പാതിരാത്രിയില്‍ വലിഞ്ഞു കയറിയത്.
ബാല്‍ക്കണിവഴി ഉള്ളില്‍ കടന്ന് ബാറിനുള്ളില്‍ പ്രവേശിക്കാനായിരുന്നു പദ്ധതി. മുട്ടിനുമുകളില്‍ നില്‍ക്കുന്ന മിഡിയും ഹൈഹീല്‍ ഷൂസും ധരിച്ച് ഒരു കൂസലുംകൂടാതെയായിരുന്നു യുവതിയുടെ കയറ്റം. ചുറ്റിലും ഉള്ളവരുടെ പ്രോത്സാഹനം കൂടിയായതോടെ വേഗം കൂടി. നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടാം നിലയിലെത്തി.കാഴ്ചക്കാരായി നിന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്തത്. രണ്ടാം നിലയില്‍ എത്തിയെങ്കിലും യുവതിക്ക് ബാറില്‍ കയറാനായോ എന്ന് വ്യക്തമല്ല.
ദൃശ്യത്തിലെ യുവതിയെ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ചിലര്‍. കണ്ടുപിടിച്ചാല്‍ കെട്ടിക്കോട്ടെ എന്നുചോദിക്കും എന്നാണ് തിരച്ചിലുകാരില്‍ ചിലര്‍ പറയുന്നത്.അര്‍ദ്ധരാത്രിക്കുശേഷം ബാറില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കാത്തതാണ് യുവതിയെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. പാതിരാത്രിയാവുന്നതോടെ മുകള്‍ നിലയിലെ ബാറിലേക്കുള്ള പ്രവേശനകവാടം അടയ്ക്കും. ഉള്ളിലുള്ളവര്‍ക്ക് എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. ഫിറ്റായി അടിയും വഴക്കും പതിവായതോടെയാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയത്.
Post Your Comments