1996 ഏപ്രില്‍ ഒന്നിനാണ് ആന്റണി സര്‍ക്കാര്‍ കേരളത്തില്‍ ചാരായ നിരോധനം എര്‍പ്പെടുത്തിയത്. അതേ സമയം പിന്നീട് വന്ന സംസ്ഥാന സര്‍ക്കാറുകളെല്ലാം തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ഷാപ്പുകളുടെ എണ്ണം കൂട്ടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ മദ്യപിച്ച് ലക്ക് കെട്ട് വഴിയില്‍ കിടക്കുന്നവരുടെയും മറ്റ് വഴിയാത്രക്കാരോട് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവരുടെയും എണ്ണത്തില്‍ വലിയ കുറവ് വന്നില്ലെന്നതാണ്. ഇതിന് തെളിവായി ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഇന്നലെ (1.8.’24) എക്‌സ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നചികേതസ് എന്ന എക്‌സ് ഹാന്റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് ഒപ്പമുളള്ള കുറിപ്പില്‍ ഇങ്ങനെ എഴുതി. ‘പ്രായഭേദമന്യേ ലിംഗഭേദമില്ലാതെ കേരളത്തില്‍ മദ്യപാനം വളരെ സാധാരണമായിരിക്കുന്നു! ഇന്ത്യയിലെ ഏറ്റവും പുരോഗമന സംസ്ഥാനത്ത് മദ്യപിച്ച സ്ത്രീകള്‍ പരസ്യമായി വഴക്കിടുന്നത് പുതിയ സാധാരണമാണ് ‘ വീഡിയോയില്‍ ഒരു സ്ത്രീ മുന്നിലുള്ള ആരോയോ ശകാരിക്കുന്നത് കേള്‍ക്കാം. ‘നീ ആരാടാ, അവനാരാണ് എന്നെ പറയാന്‍’ എന്ന് സ്ത്രീ നിരന്തരം ബഹളം വയ്ക്കുമ്പോള്‍ കൂടെയുള്ള പുരുഷന്‍ അവരെ വട്ടം പിടിച്ച് സീറ്റില്‍ ഇരുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, സീറ്റില്‍ ഇരുന്ന്,’എന്റെ വണ്ടീടെ ചാവി അവന്റേലാണ്. അവനാരാണ്. അവനെ ഞാന്‍ കൊല്ലും. സാറ് മാറ്, അവനാരാണ്. വെറും വഴി പോകന്‍.’ എന്ന് പറയുമ്പോള്‍ കൂടെയുള്ള ആളും ‘നീ മുണ്ടാണ്ടിരിക്കണുണ്ടോ. മര്യാദയ്ക്ക് ഇരി’ എന്ന് പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഇതിനിടെ വണ്ടിയിലുള്ളവര്‍ തൃശ്ശൂര് ഇറക്കാമെന്ന് പറയുന്നതും മറ്റും വീഡിയോയില്‍ കേള്‍ക്കാം. സംഭവം നടക്കുമ്പോള്‍ അടുത്ത് ടിടിആര്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.സ്ത്രീയുടെ പ്രവര്‍ത്തിയില്‍ മറ്റ് യാത്രക്കാര്‍ അസ്വസ്ഥാരാകുന്നതും വീഡിയോയില്‍ കാണാം.
https://x.com/i/status/1830167549692027388
Post Your Comments