ജയ്പുര്‍: പാക് സൈന്യത്തിന്റെ പിടിയിലായതിനു ശേഷം മോചിതനായ ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തിലേയ്ക്ക് മാറ്റി. അഭിനന്ദന്‍ ഇവിടെ ശനിയാഴ്ച ജോലിയില്‍ പ്രവേശിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഭിനന്ദന്റെ പോസ്റ്റിങ്ങിനെ കുറിച്ച് ഇന്ത്യന്‍ വ്യോമസേന ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.
എല്ലാ പ്രതിരോധ നിയമനങ്ങളും രഹസ്യസ്വഭാവമുള്ളതാണെന്നും, സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ഒരു വിവരം അഭിനന്ദന്‍ രാജസ്ഥാനില്‍ നിയമിതനായെന്നുമാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഇതുസംബന്ധിച്ച് മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അധികൃതര്‍ പറഞ്ഞു
ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമത്തിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്. ഫെബ്രുവരി ഒന്നിനാണ് അഭിനന്ദന്‍ പാക് പിടിയിലായത്. പിന്നീട് ഇന്ത്യയുടേയും മറ്റ് ലോക രാജ്യങ്ങളുടേയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിന അദ്ദേഹത്തെ വിട്ടയച്ചു.
Post Your Comments