KeralaLatest News

വളാഞ്ചേരി പീഡന കേസ് : മന്ത്രി.കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു : ഷംസുദീനുമായുള്ള മന്ത്രിയുടെ ഏതുതരം ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയും

വളാഞ്ചേരി : വളാഞ്ചേരി പീഡന കേസ് : മന്ത്രി.കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു . ഷംസുദീനുമായി മന്ത്രിയ്ക്ക് ഏതുതരം ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയും രംഗത്ത് എത്തി. ഉന്നത സ്വാധീനം കൊണ്ടാണ് പരാതി നല്‍കി ഒരാഴ്ച്ചയായിട്ടും പ്രതിയെ പിടികൂടാത്തത്. പ്രതി ഷംസുദ്ദീന്റെ സഹായികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ഒത്തുതീര്‍പ്പിന് വഴങ്ങാനാണ് പൊലീസിനെക്കൊണ്ട് ഭര്‍ത്താവിനെതിരെ കേസെടുപ്പിച്ചതെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

‘ഭര്‍ത്താവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി അനിയത്തി വീട്ടില്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. പീഡനത്തെ അതിജീവിച്ച 16കാരിയുടെ സഹോദരീഭര്‍ത്താവിനെതിരെ ഇന്നലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹോദരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേ സമയം കേസിലെ പ്രതിയായ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയ സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button