KeralaLatest News

ആവേശം വാനോളം: തൃശ്ശൂരില്‍ ഇന്ന് പെരുമയുടെ പൂരം

തൃശ്ശൂര്‍: ഇന്ന് തൃശ്ശൂര്‍ പൂരം. മേളവാദ്യ ആചാരപ്പെരുമയ്ക്ക് ഇന്ന് പൂര നഗരി സാക്ഷിയാകും. ഘടക പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേയ്ക്ക് പുറപ്പെട്ടു കഴിഞ്ഞു. ഏഴരോടെ ഘടക പൂരങ്ങളെല്ലാം വടക്കുനാഥന്റെ മണ്ണിലെത്തി തുടങ്ങും. പതിനൊന്നു മണിക്ക് പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം തുടങ്ങും.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥന്റെ മണ്ണിലേക്ക് എത്തിത്തുടങ്ങും. തിരുവമ്പാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വംമഠത്തിനുമുന്നില്‍ പതിനൊന്നുമണിയോടെ മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയില്‍ ഇലഞ്ഞിത്തറമേളത്തിന് ആദ്യകോല്‍ വീഴും. വെകിട്ട് 5.30നാണ് കുടമാറ്റം.

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷണ് തൃശ്ശൂര്‍ നഗത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലഞ്ഞിത്തറ മേളം നടക്കുന്ന വടക്കുനാഥ ക്ഷേത്രത്തിലേയ്ക്ക് പരിശോധനകള്‍ക്കു ശേഷം മാത്രമേ എല്ലാവരേയും കടത്തി വിടുകയുള്ളൂ. ബാഗ് കൊണ്ടു വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button