Latest NewsKerala

യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകളോടെ തന്നെ ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകളോടെ ശബരിമല നട നാളെ തുറക്കും. മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തിയിരുന്നില്ല. ഈ പ്രതീക്ഷയിൽ തന്നെയാണ് പോലീസ്. അതേസമയം ആചാരലംഘനം തടയാൻ ശബരിമല കർമസമിതിയുൾപ്പെടെയുള്ളവരും തയ്യാറാകുന്നതായാണ് വിവരം. ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തിൽ യുവതികളെ എത്തിച്ചേക്കുമെന്ന വാർത്തകൾ സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻതന്നെയാണ് പോലീസിന്റെ തീരുമാനം.  തീർഥാടകരുടെ സ്വകാര്യവാഹനങ്ങൾക്ക് ഇത്തവണയും നിലയ്ക്കൽവരെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. നാളെ വൈകീട്ട് അഞ്ചിനാണ് നടതുറക്കൽ. പതിവ്‌ പൂജകൾക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button