കൊച്ചി: വ്യവസായമേഖലയിലെ ഐഎഎസ് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി സര്‍വീസിന് (ഐപിഇഎസ്എസ്) 25 വര്‍ഷത്തിനുശേഷം രണ്ടു മലയാളികള്‍ അര്‍ഹരായി. ഫാക്ട് കൊച്ചിന്‍ ഡിവിഷനിലെ കെമിക്കല്‍ എന്‍ജിനിയര്‍മാരായ ടി അനില്‍കുമാറും പി എ രഞ്ജിത്തുമാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. അനില്‍കുമാര്‍ സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റില്‍ അസിസ്റ്റന്റ് മാനേജരും (പ്രൊഡക്ഷന്‍സ്) രഞ്ജിത് ടെക്‌നിക്കല്‍ സര്‍വീസ് അസിസ്റ്റന്റ് മാനേജരുമാണ്.
രാജ്യത്തെ ബിടെക് ബിരുദമുള്ള കെമിക്കല്‍ എന്‍ജിനിയര്‍മാര്‍ക്കുമാത്രമായുള്ള തസ്തികയാണ് ഐപിഇഎസ്എസ്. ഏറ്റവും ഒടുവില്‍ കേരളത്തില്‍നിന്ന് ഈ തസ്തികയ്ക്ക് അര്‍ഹനായത് നിലവില്‍ എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറായ ഡോ. ആര്‍ വേണു?ഗോപാലാണ്.
കേന്ദ്ര വാണിജ്യമന്ത്രാലയത്തിനുകീഴില്‍ വ്യവസായവും ആഭ്യന്തരവാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പെട്രോളിയം ആന്‍ഡ് സേഫ്ടി ഓര്‍?ഗനൈസേഷനി (പെസോ)ലാണ് ഐപിഇഎസ്എസുകാര്‍ സേവനം അനുഷ്ഠിക്കുക.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ 2018ല്‍ നടത്തിയ പരീക്ഷയില്‍ അനില്‍കുമാര്‍ നാലാംറാങ്കും രഞ്ജിത് ഒമ്പതാംറാങ്കുമാണ് കരസ്ഥമാക്കിയത്. ഐപിഇഎസ്എസിനെ ഐഎഎസ് പോലെ കേഡര്‍ തസ്തികയാക്കണമെന്ന് അഞ്ചാം ശമ്പള കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് കേഡര്‍ പദവി പ്രാബല്യത്തിലായത്. കേരളത്തില്‍ കൊച്ചിയിലെ കാക്കനാട്ടുമാത്രമാണ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന് ഓഫീസുള്ളത്.
Post Your Comments