കൊച്ചി: പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ ഹര്‍ജി. പോലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കുക. സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചെന്നിത്തല പറയുന്നു
അതേസമയം പോസ്റ്റല്‍ വോട്ട് പുതിയ പരാതികളാണ് ഓരോദിവസം ഉയര്‍ന്നു വരുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ പോലീസ് അേേസാസി,ന്‍േ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്ഥിരീകരണം ഉമണ്ടായതിന് പിന്നാലെയാണ് നിരവധി പോലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് കിട്ടിയെന്ന ആരോപണം ഉയര്‍ന്നു വന്നത്. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ 33 പോലീസുകരാണ് യുഡിഎഫ് അനുഭാവികളായ ഉദ്യാഗസ്ഥര്‍ക്ക് ബാലറ്റ് കിട്ടിയില്ലെന്ന് പരാതി നല്‍കിയത്.
Post Your Comments