കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് പിന്തുടര്ന്ന് വന്നിരുന്ന സാമ്പത്തിക നയങ്ങള്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ സാമ്പത്തിക രംഗത്തെ അടിമുടി മാറ്റുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എന്‍ ഡി ടി വിക്ക് നല്കിയ അഭിമുഖത്തിലാണ് രാഹുലിന്റെ തുറന്ന് പറച്ചില്. തൊണ്ണൂറുകളില്‍ നരസിംഹ റാവു പ്രധാനമന്ത്രിയും മന്മോഹന് സിംഗ് ധനമന്ത്രി ആയിരിക്കുകയും ചെയ്തപ്പോളാണ് രാജ്യം നവ ഉദാരവല്‍ക്കരണ നയങ്ങളെ സാമ്പത്തിക രംഗത്ത് അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് നാടിനു ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിച്ചത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ വീണ്ടും ദാരിദ്രത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അന്തരം ഇതോടെ വര്ധിക്കുവാന് തുടങ്ങി. സ്വകാര്യവല്‍ക്കരണത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയതാണ് ഇതിനു കാരണം. ഇതേ നയങ്ങള്‍ തന്നെയാണ് മോഡി സര്‍ക്കാരും പിന്തുടര്‍ന്നതെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനവും ജി എസ് ടിയും ജനങ്ങളെ ദുരിതത്തിലാക്കി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ദാരിദ്ര നിര്‍മാര്‍ജനത്തിനായി അവതരിപ്പിച്ച ഗരീബി ഹഡാവോ പദ്ധതിയും പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഭൂരിപക്ഷം സര്‍ക്കാരുകളേയും നയിച്ചത് കോണ്‍ഗ്രസാണ്. അടിയന്തിരാവസ്ഥയ്ക്ക് മുന്‍പ് വരെ തുടര്‍ച്ചയായി 25 കൊല്ലം അവര്‍ അധികാരത്തിലിരുന്നിട്ടുണ്ട്. പിന്നീട് പലപ്പോഴായി വീണ്ടും അധികാരത്തില്‍ എത്തിയിട്ടുണ്ട്. കൊണ്ഗ്രെസ്സ് സ്വീകരിച്ച നവലിബറല്‍ നയങ്ങള്‍ക്കെതിരെ നേരത്തെ തന്നെ രാജ്യവ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. പക്ഷെ ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ പാര്‍ട്ടി സ്വീകരിച്ചു പോന്നിരുന്ന നയങ്ങളെ പരസ്യമായി തള്ളിപ്പറയുന്നത്. ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എന്തെല്ലാം ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. എന്നാല്‍ നിലവിലുള്ള സാമ്പത്തിക നയങ്ങളെ ഭരണത്തിലെത്തിയാല്‍ അപ്പാടെ പരിഷ്ക്കരിക്കാന്‍ തന്നെയാണ് രാഹുലിന്റെ നീക്കമെന്ന് അഭിമുഖത്തില്‍ നിന്നും വ്യക്തമാണ്.
ജി എസ് ടിയിലെ അപാകതകള്‍ പരിഹരിച്ച് പുതുക്കി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒപ്പം ന്യായ പദ്ധതിയുടെ ഗുണഫലങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 5 കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും 72000 രൂപ അടിസ്ഥാന വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണമാണ് യൂണിവേഴ്സല്‍ ബേസിക് ഇന്‍കം ഉറപ്പ് വരുത്തുന്ന ന്യായ പദ്ധതി.
എന്നാല്‍ ഇതെങ്ങനെ നടപ്പിലാക്കും എന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളായാണുള്ളത്. വര്‍ഷം തോറും 360000 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യമായി വരുന്ന തുക. ഇത് എങ്ങനെ കണ്ടെത്തുമെന്നതിലും തര്‍ക്കങ്ങള്‍ ഉണ്ട്. മാത്രമല്ല സൗജന്യമായി ഇത്രയും തുക ലഭിക്കുന്നത് ജനങ്ങളെ അലസന്മാരാക്കുമെന്നും തൊഴില്‍ ശേഷിയെ മുരടിപ്പിക്കുമെന്നും ആക്ഷേപങ്ങളുണ്ട്. എന്തുതന്നെയായാലും പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും തള്ളിപറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പുതിയ ആശയങ്ങളുമായി മുന്നോട്ട് വരുന്നത്.
Post Your Comments