NattuvarthaLatest NewsKerala

കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു

ചേര്‍ത്തല: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികനു ദാരുണാന്ത്യം. തെങ്ങുകയറ്റ തൊഴിലാളിയായ കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡ് മായിത്തറ കുടിലിങ്കൽ കോളനിയിൽ കുമാരന്‍റെ മകൻ വിദ്യാധരൻ (48) ആണ് മരിച്ചത്. ചേർത്തല ശ്രീനാരായണ കോളേജിന് സമീപം ഇന്ന് വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാധരനെ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷച്ചിരിക്കുന്നു
മാതാവ്:അമ്മിണി, ഭാര്യ:പുഷ്പവല്ലി

shortlink

Related Articles

Post Your Comments

Related Articles


Back to top button