KeralaNews

യൂറോപ്പിലും ഇനി മുതല്‍ കെഎസ്എഫ്ഇ പ്രവാസി ചിട്ടി

 

ലണ്ടന്‍: യൂറോപ്പിലും ഇനി മുതല്‍ കെഎസ്എഫ്ഇ പ്രവാസി ചിട്ടി സേവനം ലഭ്യമാകും. ഈ മാസം പതിനേഴിന് മോണ്ട് കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ പങ്കെടുക്കും.

കൂടാതെ പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിനായി മെയ് 18,19 തീയ്യതികളില്‍ സൗഹൃദകൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2018 നവംബര്‍ 23-ാം തീയതി ലേലം ആരംഭിച്ച കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി അഞ്ച് മാസം കൊണ്ട് 7.32 കോടി രൂപയുടെ പ്രിതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button