തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി കെപിസിസി.
പല പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്ന് ആരോപണം ഉര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സമഗ്ര പാര്‍ട്ടിതല അന്വേഷണം നടത്തുന്നത്.കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ തന്നെ ആവശ്യ പ്രകാരമാണ് നടപടി.
ചൂര്‍ണിക്കര വ്യാജരേഖക്കേസില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പിഎ ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ദിവസം വി.എസ്. ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ പിഎ ആയിരുന്ന വാസുദേവന്‍ നായരുടെ മകള്‍ ഇന്ദുജ നായര്‍ക്കെതിരെ തൊഴില്‍ തട്ടിപ്പ് കേസും ഉയര്‍ന്നതോടെയാണ് കെപിസിസി പ്രസിഡന്റിന്റെ ഈ തീരുമാനം.
അതേസമയം മന്ത്രിമാര്‍ അറിഞ്ഞോ, അറിയാതെയോ ഏതെങ്കിലും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ പോലീസ് അന്വേഷണം വരെ നടത്താനാണ് തീരുമാനം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരാകും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക.
Post Your Comments