അക്കാദമിക് യോഗ്യതകള്‍ ഇന്ത്യയും ഫ്രാന്‍സും പരസ്പരം അംഗീകരിക്കുന്ന കരാറിന് ഈ മാസം ഒന്നുമുതല്‍ പ്രാബല്യമായി. ഇന്ത്യയിലെ സര്‍ക്കാര്‍ അംഗീകൃത സീനിയര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്‌സുകള്‍ക്കു ഫ്രാന്‍സില്‍ അംഗീകാരമുണ്ടാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച കരാറാണ് ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുന്നത്.
ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണമേറാന്‍ ഈ തീരുമാനം വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുംബൈയിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ സോണിയ ബാര്‍ബ്രി പറഞ്ഞു. നിലവില്‍ 9,000 ഇന്ത്യക്കാരാണു ഫ്രഞ്ച് സര്‍വകലാശാലകളില്‍ പഠിക്കുന്നത്. 2025 ആകുമ്പോള്‍ ഇത് 15,000 ആയി ഉയരുമെന്നാണു വിലയിരുത്തല്‍. ഇംഗ്ലിഷ് പഠനമാധ്യമമായ കോഴ്‌സുകള്‍ ഫ്രാന്‍സില്‍ ഏറെയുണ്ട്. പഠനശേഷം ജോലിക്കായി 2 വര്‍ഷത്തേക്കു വീസയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കരാര്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Post Your Comments