കണ്ണൂര്‍: സ്വര്‍ണക്കടത്ത് തടയാൻ കണ്ണൂര്‍ വിമാനത്താവളത്തിൽ ഡി.ആര്‍.ഐ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ വിമാനത്താവളം തുറന്നപ്പോള്‍ത്തന്നെ സ്വര്‍ണക്കടത്തുകാര്‍ ഇവിടം പ്രധാന കടത്തുവഴിയായി തിരഞ്ഞെടുക്കുമോയെന്ന ആശങ്കകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പ്രത്യേകം ശദ്ധനല്‍കിയിരുന്നു. ഡിസംബര്‍ ഒമ്ബതിന് ഉദ്ഘാടനം കഴിഞ്ഞവിമാനത്താവളത്തില്‍ ഇതേമാസം അവസാനമാകുമ്ബോഴേക്കും രണ്ട് കിലോഗ്രാം സ്വര്‍ണം കടത്തുന്നത് ഡി.ആര്‍.ഐ പിടികൂടി. കഴിഞ്ഞ മാര്‍ച്ചില്‍ 2.708 കിലോഗ്രാം സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് ഉപ്പള സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്.
തുടര്‍ന്നുള്ള ദിവസം അബുദാബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശി 280 ഗ്രാം സ്വര്‍ണം കുഴമ്ബ് രൂപത്തില്‍ കവറുകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതും കണ്ടെത്തി. ഈ മാസം ആദ്യ ആഴ്ചയില്‍ 2.675 കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 2 കിലോഗ്രാം സ്വര്‍ണം അയണ്‍ ബോക്‌സിലും ബാക്കി പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും ആയിരുന്നു. ഇതോടെ കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കര്‍ണാടകത്തില്‍ മംഗളൂരു, ബംഗളൂരു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തുന്ന സംഘം കണ്ണൂരിലും ചുവടുറപ്പിക്കുന്നതായി സൂചനകള്‍ ലഭിച്ചു.
കേരളത്തില്‍ ഇടയ്ക്ക് സ്വര്‍ണക്കടത്തില്‍ ചെറിയ കുറവുണ്ടായെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ്. നേരത്തെ കോഴിക്കോട് ഡി.ആര്‍.ഐ സ്വര്‍ണം ശുദ്ധീകരിക്കുന്ന കേന്ദ്രമുള്‍പ്പെടെ കണ്ടെത്തിയതോടെ ഇവിടത്തെ കടത്തുകാര്‍ ബംഗളൂരിലേക്ക് തടക്കം മാറ്റി. തുടര്‍ന്ന് ബംഗളൂരിലും നിരീക്ഷണം ശക്തമാക്കി.
Post Your Comments