തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും 25 കിലോ സ്വർണം പിടിക്കൂടി.തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് 8 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയത് . ഇയാൾ ഓമനിൽനിന്ന് വന്ന യാത്രക്കാരനാണ്.സുനിലിനെ ചോദ്യം ചെയ്തുവരികയാണ്.സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.സുനിലിനൊപ്പം ഒരാൾകൂടി പിടിയിലായിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമാനിൽനിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് സുനിൽ എത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു.25 കിലോ സ്വർണം ബിസ്കറ്റ് രൂപത്തിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. രണ്ടാഴ്ച മുൻപ് വിമാനത്താവളത്തിൽനിന്ന് 8 കിലോയ്ക്കടുത്തു സ്വർണം പിടികൂടിയിരുന്നു.പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments