ബസ്തര്‍ : മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി നിതാ കമാന്‍ഡോകളും എത്തുന്നു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്. ദന്തേശ്വരി ഫൈറ്റേഴ്സ് എന്ന് പേരിട്ടിരിക്കുന്ന 30 അംഗ വനിതാ സംഘത്തെ ദന്തേവാഡ- ബസ്തര്‍ മേഖലയിലാണ് നിയോഗിച്ചിരിക്കുന്നത്.
പോലീസിനും സൈന്യത്തിനുമൊപ്പമായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനേശ്വരി നന്ദ് പറഞ്ഞു. ഇവര്‍ക്ക് മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ദന്തേവാഡ- ബസ്തര്‍ മേഖലകളിൽ വനിതാ മാവോയിസ്റ്റുകളാണ് കൂടുതൽ. ഇവരെ നേരിടാനാണ് വനിതാ കമാന്‍ഡോകളെ നിയമിച്ചത്. വനമേഖലയും പ്രാദേശിക ഭാഷയും അറിയാവുന്ന വനിതകളെയാണ് നിയമിച്ചിരിക്കുന്നത്.
Post Your Comments