ഇരിട്ടി: കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന 16.5 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍. ഉളിയില്‍ വട്ടോറ ഹൗസിലെ അസീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് കൂട്ടുപുഴയില്‍ വാഹന പരിശോധന കര്‍ശനമാക്കിയത്.
തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തൃശൂര്‍ പൂരം ഉള്‍പ്പെടെയുടെ ആഘോഷം പരിഗണിച്ചുമാണ് പൊലീസിന്റെ പരിശോധന. കണ്ണൂര്‍ ബോംബ് സ്‌ക്വാഡ് മേധാവി ശശിധരന്‍, സിപിഒമാരായ ധനേഷ്, ശിവദാസന്‍, പ്രസീന്ദ്രന്‍, ഡോഗ് സ്‌ക്വാഡിലെ ഗിരീശന്‍, ജോഷി, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പണം അരയിലും കാലില്‍ കെട്ടിയ ബാന്‍ഡേജിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
Post Your Comments