
മാവേലിക്കര: മാവേലിക്കര പുതിയക്കാവില്‍ പശുക്കള്‍ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രാത്രിയില്‍ തൊഴിത്തില്‍ കെട്ടിയിട്ടിയിരുന്ന രണ്ട് പശുക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതില്‍ ഒരു പശുവിന്റെ അകിട് മുറിച്ചു മാറ്റിയ നിലയിലാണ്. അതേസമയം ആക്രമം ഉണ്ടായ സമയത്ത് ഒരു പശു ഓടി രക്ഷപ്പെട്ടു.
പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള പശുക്കള്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ അക്രമികള്‍ തൊഴുത്തില്‍ കയറി കയര്‍ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ പശുവിന്റെ കാലുകള്‍ കെട്ടിയിടാന്‍ ശ്രമിച്ചു. പശു ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടുകാര്‍ ഉണര്‍ന്നു. എന്നാല്‍ അപ്പോഴേക്കും പശുവിന്റെ അകിട് മുറിച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.
Post Your Comments