തിരുവനന്തപുരം: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ടത് അവസാന തെരഞ്ഞെടുപ്പെന്ന്
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള . ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റേത് കൊലച്ചതിയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ 100 ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍, പാര്‍ട്ടിയെന്നാല്‍ കൂട്ടായ്മയാണെന്നും ഈ കൂട്ടായ്മയാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ദേവന് ശക്തിയുണ്ടെന്നും അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
നേരത്തെ ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി രൂപീകരിക്കുന്ന ക്രൈസ്തവ കൂട്ടായ്മക്കായി വിവിധ സഭകളുടെ പിന്തുണ തേടുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ക്രൈസ്തവര്‍ നേരിടുന്ന ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുന്നത്.
Post Your Comments