കുമളി: പെന്‍ഷന്‍ തുക നല്‍കിയില്ല എന്ന കാരണത്താല്‍ 70 വയസ്സുള്ള അമ്മയെ മകന്‍ ക്രൂരമായി ഉപദ്രവിച്ചു. ഇടുക്കി കുമളിയിലാണ് സംഭവം. പെന്‍ഷന്‍ തുക നല്‍കിയില്ലെന്നാരോപിച്ച് മകന്‍ അമ്മയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) നെ പോലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ താഴില്‍ വൈദ്യുതി പ്രവഹിപ്പിച്ച് ഇയാള്‍ അമ്മയെ കൊലപ്പെടുത്താന്‍ ശരമിക്കുകയായിരുന്നു.
അമ്മ മരിയ സെല്‍വം പുറത്തുപോയ സമയത്ത് 2 താഴുകള്‍ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകില്‍ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി കണക്ഷന്‍ വിച്ഛേദിച്ചു.
electric sh. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍ വാസികള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. പെന്‍ഷന്‍ തുക ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു വഴക്ക്. ഇതിന്റെ ദേഷ്യത്തില്‍ രാജേന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയും പിന്നീടു വന്ന് താഴിലേയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുകയുമായിരുന്നു.
മരിയയുടെ ഏക മകനാണ് രാജേന്ദ്രന്‍. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തു. നാളെ കോടതിയില്‍ ഹാജരാക്കും. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മരിയ സെല്‍വം വീട്ടിലേക്കു മടങ്ങി.
Post Your Comments